സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; ഓസ്‌ട്രേലിയൻ പര്യടനത്തിൽ രോഹിതും ഇഷാന്തും ഇല്ല
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു. ഏറെക്കാലത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ടി20 ടീമിലെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പരുക്കിനെ തുടർന്ന് രോഹിത് ശർമയെയും ഇഷാന്ത് ശർമയെയും മൂന്ന് ഫോർമാറ്റുകളിലും ഉൾപ്പെടുത്തിയിട്ടില്ല
ടി20 സ്‌ക്വാഡ്: വിരാട് കോഹ്ലി, ശിഖർ ധവാൻ, മായങ്ക് അഗർവാൾ,കെ എൽ രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ് വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ദീപക് ചാഹർ, വരുൺ ചക്രവർത്തി
ഏകദിന സ്‌ക്വാഡ്: വിരാട് കോഹ്ലി, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, ചാഹൽ, കുൽദീപ് യാദവ്, ബുമ്ര, ഷമി, നവ്ദീപ് സൈനി, ഷാർദൂർ താക്കൂർ
ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ബുമ്ര, ഷമി, ഉമേഷ് യാദവ്, നവ്ദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അശ്വിൻ, മുഹമ്മദ് സിറാജ്