തോൽവിയുടെ ഉത്തരവാദിത്വം തനിക്കെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കോൺഗ്രസിലെ നേതാക്കൾ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പഴിചാരൽ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
വിഷയത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരസ്പരം ആരോപണം ഉയർത്തി മറ്റുള്ളവർക്ക് ചിരിക്കാൻ വക നൽകരുത്. കോൺഗ്രസിൽ നിന്ന് ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കും അതിൽ ജാഗ്രത വേണം
വൈകാരികമായിട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. തോൽവിയുടെ ഉത്തരവാദി താൻ മാത്രമാണെന്ന് വരുത്താൻ ശ്രമം നടക്കുന്നു. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.