റെംഡെസിവിറുമായി വന്ന വിമാനം ഗ്വാളിയോറിൽ ഇടിച്ചിറക്കി; മൂന്ന് പേർക്ക് പരുക്ക്
കൊവിഡ് ബാധിച്ചു ഗുരുതരമായവർക്ക് നൽകുന്ന മരുന്നായ റെംഡെസിവിറുമായി വന്ന വിമാനം ഗ്വാളിയർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇടിച്ചിറക്കി. മധ്യപ്രദേശ് വ്യോമയാന വകുപ്പിന്റെ ഏഴ് പേർക്കിരിക്കാവുന്ന ടർബോപ്രോപ്പ് വിമാനമാണ് റൺവേയിൽ ഇടിച്ചിറക്കിയത്.
സംഭവത്തിൽ വിമാനത്തിന്റെ ക്യാപ്റ്റനും കോ പൈലറ്റും ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ മഹാരാജ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം മരുന്നുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല