ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി
ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്വകാര്യ ലാബുടമകൾക്ക് തിരിച്ചടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യം ഹൈക്കോടതി തള്ളി. പരിശോധനക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു.
മാർക്കറ്റ് സ്റ്റഡി നടത്തിയാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമ നടപടി പാടില്ലെന്ന ആവശ്യവും അംഗീകരിക്കാൻ കോടതി തയ്യാറായില്ല
ആർടിപിസിആർ നിരക്ക് 500 രൂപയായാണ് സർക്കാർ കുറച്ചത്. ഇതിനെതിരെയാണ് സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.