Friday, April 11, 2025
Top News

ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതായി കർഷക സമരത്തിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ

ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതായി സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനിയ. തീഹാർ ജയിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പോലീസ് മർദിച്ചു. അടിയേറ്റതിന്റെ ക്ഷതം കർഷകർ കാണിച്ചുതന്നുവെന്നും പുനിയ വെളിപ്പെടുത്തി.

ബാരിക്കേഡിന് സമീപത്ത് നിന്ന കുടിയേറ്റ തൊഴിലാളികളെ പോലീസ് തടഞ്ഞു. ഇവർക്ക് നേരെ അതിക്രമം നടത്തിയത് ഞങ്ങൾ പകർത്തിയപ്പോഴാണ് പോലീസ് വളഞ്ഞത്. തുടർന്ന് വലിച്ചിഴച്ച് ടെന്റിലേക്ക് കൊണ്ടുപോയി.

കർഷകർക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് തെളിവ് സഹിതം വാർത്ത നൽകിയിരുന്നു. പോലീസ് ഇത് നോക്കി നിന്നതായും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ചോദിച്ചാണ് മർദിച്ചതെന്നും മൻദീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *