യുപിയിൽ അക്രമിസംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അക്രമിസംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. വിക്രം ജോഷിയാണ് മരിച്ചത്. ഇദ്ദേഹത്തെ ആക്രമിച്ച കേസിൽ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്
കഴിഞ്ഞ ദിവസമാണ് പെൺമക്കൾക്കൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിക്രം ജോഷിയെ തടഞ്ഞുനിർത്തി മർദിച്ച ശേഷം പിടിച്ചുവെച്ച് തലയ്ക്ക് വെടിവെച്ചത്. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം.
തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച യുവാവിനെതിരെ വിക്രം പോലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന്റെ കാരണമായി പോലീസ് പറയുന്നത്.