കോഴിക്കോട് പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് നഗരത്തിൽ പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റി. കൊളത്തറ സ്വദേശി സുമീർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ പോലീസിന് നേരെ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്.
പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽ വെച്ച് പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. കല്ലേറിൽ ജീപ്പിന്റെ ചില്ലുകൾ തകർന്നു. വണ്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ജയ്സണ് പരുക്കേറ്റു
പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പേർ പോലീസിനെ കണ്ട് ഓടിയിരുന്നു. തുടർന്ന് എഎസ്ഐയും ഹോം ഗാർഡും പുറത്തിറങ്ങി ഇവരുടെ പിന്നാലെ ഓടി. അപ്പോഴാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്