Monday, January 6, 2025
National

മൂന്നാംഘട്ട വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും; 27 കോടി പേർക്ക് വാക്‌സിൻ നൽകും

രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 27 കോടിയാളുകൾക്ക് മൂന്നാംഘട്ടത്തിൽ വാക്‌സിൻ നൽകും

രാജ്യത്ത് ഇതിനോടകം അഞ്ച് കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകി. മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണം ഈ ആഴ്ച ആരംഭിക്കും. വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി 35,000 കോടിയാണ് വകയിരുത്തിയത്. ആവശ്യമെങ്കിൽ ഇത് വർധിപ്പിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു

നിലവിൽ കൊവിഷീൽഡും കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്‌സിനുകൾ. ഏഴ് പുതിയ വാക്‌സിൻ കൂടി വിവിധ ഘട്ടങ്ങളിലായുണ്ട്. ഇതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്നും ഹർഷവർധൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *