ഡൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിലെ കർഷകർക്ക് നേരെ പോലീസ് അതിക്രമം
ഡൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിലെ കർഷകർക്ക് നേരെ പോലീസ് അതിക്രമ. റവാരി-ആൽവാർ അതിർത്തിയിലാണ് പോലീസും സമരക്കാരും ഏറ്റുമുട്ടിയത്. സമരക്കാർക്ക് നേരെ നിരവധി തവണ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു
കർഷകർക്ക് നേരെ നിരവധി തവണ ഷെല്ലുകൾ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പോലീസ് വെച്ച ബാരിക്കേഡുകൾ മാറ്റി മുന്നോട്ടുപോകാൻ കർഷകർ ശ്രമിച്ചതോടെയാണ് ആക്രമണമുണ്ടായത്.