ആറ് വയസ്സുകാരിയെ അർജുൻ മൂന്ന് വർത്തോളം പീഡിപ്പിച്ചു; അശ്ലീല വീഡിയോക്ക് അടിമയെന്നും പോലീസ്
ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതിയായ അർജുൻ മൂന്ന് വർഷത്തോളം പീഡിപ്പിച്ചതായി പോലീസ്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും 21കാരൻ ശ്രമിച്ചു. അർജുൻ അശ്ലീല വീഡിയോക്ക് അടിമയാണെന്നും പോലീസ് പറയുന്നുു
കുട്ടി നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടിയുടെ അയൽവാസിയാണ് ഇയാൾ. കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്ക് പോകുന്ന സാഹചര്യം മുതലെടുത്തായിരുന്നു പീഡനം.
ചുരക്കുളം എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ടത്. ജൂൺ 30നായിരുന്നു സംഭവം. ലയത്തിലെ മുറിയിൽ കെട്ടിയിട്ട കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ ബോധമറ്റ് വീഴുകയും മരിച്ചെന്ന് കരുതി അർജുൻ കയറിൽ കെട്ടിത്തൂക്കുകയുമായിരുന്നു.