ശിവകാമി രാജമാത ആയതെങ്ങനെ: ബാഹുബലി വെബ് സിരീസ്, നായികയായി വാമിഖ
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ പ്രധാന കഥാപാത്രമായ ശിവകാമി ദേവിയെ കേന്ദ്ര കഥാപാത്രമാക്കി വെബ് സിരീസ് ഒരുങ്ങുന്നു. ശിവകാമിയുടെ കുട്ടിക്കാലവും യൗവനവുമാണ് സിരീസിൽ അവതരിപ്പിക്കുക. ശിവകാമി രാജമാതയായി മാറുന്നതാണ് സിരീസിൽ പറയുന്നത്
മലയാളികൾക്കും സുപരിചിതയായ വാമിഖ ഗബ്ബിയാണ് ശിവകാമിയുടെ വേഷത്തിൽ എത്തുന്നത്. ബാഹുബലി-ബിഫോർ ദി ബിഗിനിംഗ് എന്നാണ് സിരീസിന്റെ പേര്. ദേവകട്ട, പ്രവീൺ സറ്റർ എന്നിവരാണ് സംവിധാനം. രാജമൗലി, പ്രസാദ് ദേവനിനി എന്നിവരും നെറ്റ് ഫ്‌ളിക്‌സിനൊപ്പം നിർമാണത്തിൽ പങ്കാളികളാകും. ഒരു മണിക്കൂർ വീതമുള്ള ഒമ്പത് ഭാഗങ്ങളായാണ് സിരീസ് ഒരുക്കുന്നത്