അമ്പലപ്പുഴയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ
ആലപ്പുഴയിൽ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപതുകാരൻ പിടിയിൽ. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻപറമ്പിൽ ക്രിസ്റ്റഫറാണ് അറസ്റ്റിലായത്. അയൽവാസിയായ കുട്ടി ഇദ്ദേഹത്തിന്റെ വീട്ടിൽ കളിക്കാനെത്തിയിരുന്നു. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ വീട്ടുകാർ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്