കോഴിക്കോട് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
പെൺകുട്ടി അബോധാവസ്ഥയിലായതിനാൽ പോലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നവരാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഈ ക്വാറിക്ക് സമീപം തന്നെയാണ് ഈ കുടുംബം താമസിക്കുന്നത്.