ഇടുക്കിയില്‍ 5 വയസ്സുകാരിയെ 13കാരന്‍ പീഡിപ്പിച്ചു; വിവരം ബന്ധുക്കള്‍ മറച്ചുവെച്ചു
ഇടുക്കിയില്‍ അഞ്ച് വയസ്സുകാരിയെ 13 വയസ്സുകാരന്‍ പീഡിപ്പിച്ചതായി പരാതി. ജൂലൈ പത്തിനാണ് സംഭവം. പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം
അതേസമയം വിവരം അറിഞ്ഞിട്ടും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് മറച്ചുവെച്ചു. എന്നാല്‍ ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി കേസെടുത്തു. പെണ്‍കുട്ടിയെ പരിശോധനക്ക് വിധേയമാക്കി.