Monday, April 14, 2025
Top News

കോട്ടയം മുണ്ടക്കയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റി

കോട്ടയം മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍. കൊടുങ്ങയില്‍ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ക്യാമ്പിലേക്ക് മാറ്റിയത്. പത്തനംതിട്ടയില്‍ മൂഴിയാര്‍–ഗവി പാതയില്‍ അരുണമുടിയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

സംസ്ഥാനത്ത് അതീതീവ്ര മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, , ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് യെലോ അലേർട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *