ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴുപേര്‍ മണ്ണിനടിയില്‍
കനത്ത മഴക്കെടുത്തിക്കിടെ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. കൊക്കയാര്‍ നാരകംപുഴ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്. നാലുപേര്‍ കുട്ടികളാണ്.
ഉരുള്‍പൊട്ടലില്‍ കൊക്കയാര്‍ പൂവഞ്ചിയില്‍ അഞ്ച് വീടുകള്‍ ഒലിച്ചുപോയി. കൊക്കയാര്‍ കുറ്റിപ്ലാങ്കലില്‍ ഒരു സ്ത്രീയെയും അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്.