Wednesday, January 8, 2025
Kerala

കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടല്‍; വീടുകളില്‍ വെളളം കയറി

 

കോട്ടയത്ത് മൂന്ന് ഇടങ്ങളില്‍ ഉരുള്‍പൊട്ടി വീടുകളിലേക്ക് വെളളം കയറി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ എയ്ഞ്ചല്‍വാലി, പളളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചില സ്ഥാപനങ്ങളിലും വീടുകളിലും വെളളം കയറി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ മലയോരമേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *