മെസ്സിക്ക് ഇരട്ട ഗോൾ; ബൊളീവിയയെ 4-1ന് തകർത്ത് അർജന്റീന ക്വാർട്ടറിൽ
കോപ അമേരിക്കയിൽ അർജന്റീനക്ക് തകർപ്പൻ ജയം. ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. സൂപ്പർ താരം മെസ്സി മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കി.
മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ അലക്‌സാൻഡ്രോ ഗോമസിലൂടെ അർജന്റീന മുന്നിലെത്തി. 33ാം മിനിറ്റിൽ മെസ്സിയുടെ ആദ്യ ഗോൾ പിറന്നു. 42ാം മിനിറ്റിൽ രണ്ടാം ഗോളും നേടിയതോടെ അർജന്റീന 3-0ന് മുന്നിലായി
രണ്ടാം പകുതിയിലെ 60ാം മിനിറ്റിൽ ബൊളീവിയ ആദ്യ ഗോൾ നേടി. എർവിൻ സാവേദ്രയാണ് സ്‌കോറർ. എന്നാൽ അഞ്ച് മിനിറ്റുകൾക്ക് ശേഷം അർജന്റീന മാർട്ടിനസിലൂടെ തങ്ങളുടെ നാലാം ഗോളും നേടുകയായിരുന്നു.