അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിയെയും അറസ്റ്റ് ചെയ്തത്
വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം അർജുൻ ആയങ്കിക്ക് കൈമാറാൻ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിരുന്നു. ഫോൺ രേഖകകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെടും. മുഹമ്മദ് ഷഫീഖിനൊപ്പം ഇയാളെ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്.