ഐസിസിയുടെ ദശാബ്ദ ടീം; ഏകദിനത്തിലും ട്വന്റിയിലും ധോണി; ടെസ്റ്റില്‍ കോഹ്‌ലി
ലണ്ടന്‍: ഐസിസിയുടെ ദശാബ്ദത്തിലെ മൂന്ന് ഫോര്‍മേറ്റിലെയും ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന-ട്വന്റി ടീമുകളുടെ ക്യാപ്റ്റനായി മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിയെ തിരഞ്ഞെടുത്തു. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തു. ഏകദിനത്തില്‍ ധോണിക്കു പുറമെ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നീ ഇന്ത്യന്‍ താരങ്ങളും ഇടം നേടി. ട്വന്റി-20 യില്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവര്‍ സ്ഥാനം പിടിച്ചു. ടെസ്റ്റില്‍ കോഹ്‌ലിക്കൊപ്പം രവിചന്ദ്ര അശ്വിനും ഉണ്ട്. വനിതാ ട്വന്റിയില്‍ ഹര്‍മന്‍പ്രീത് കൗറും പൂനം യാദവും ഇടം നേടി.
ഡേവിഡ് വാര്‍ണര്‍ , ഡിവില്ലിയേഴ്‌സ്, ഷാഖിബ് ഉള്‍ ഹസ്സന്‍, ബെന്‍ സ്റ്റോക്ക്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍ ലസിത് മലിങ്ക എന്നിവരാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ ഏകദിന ടീമില്‍ ഇടം നേടിയവര്‍. ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലേയ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍സ കിറോണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, ലസിത് മലിങ്ക എന്നിവരാണ് ട്വന്റയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍. അലിസ്റ്റര്‍ കുക്ക്, വാര്‍ണര്‍, കാനെ വില്ല്യംസണ്‍, സ്റ്റീവ് സ്മിത്ത്, കുമാര്‍ സങ്കകാര, സ്റ്റോക്കസ്, ഡെയ്ല്‍ സ്‌റ്റെന്‍, സ്റ്റുര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഐസിസിയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിച്ചവര്‍.