വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ എത്തിയാണ് ചോദ്യം ചെയ്യുക.
രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂർ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയിട്ടുള്ളത്. ഓരോ മണിക്കൂറിന്റെ ഇടവേളയിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.