ഓസിസ് പര്യടനം; രോഹിത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; സഞ്ജു ഏകദിനത്തില്‍
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ്മയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചു. ഓസിസിനെതിരായ രണ്ടും മൂന്നും ടെസ്റ്റിലേക്കാണ് താരത്തെ ബിസിസിഐ പരിഗണിച്ചത്. നേരത്തെ ഫിറ്റ്‌നസ് ചൂണ്ടികാട്ടിയാണ് ശര്‍മ്മയെ ബിസിസിഐ പുറത്തിരുത്തിയത്. അതിനിടെ ഫിറ്റ്‌നെസ് ടെസ്റ്റ് പാസ്സായതിന് ശേഷമായിരിക്കും താരത്തെ ടീമിലുള്‍പ്പെടുത്തുകയെന്നും ബോര്‍ഡ് അറിയിച്ചു. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇന്ത്യയിലേക്ക് തിരിക്കും. ഭാര്യ അനുഷ്‌കാ ശര്‍മ്മയുടെ ഡെലിവറിക്കായാണ് താരം ഇന്ത്യയിലേക്ക് തിരിക്കുന്നത്. ടെസ്റ്റ് ടീമിനെ നയിക്കുക വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയായിരിക്കും. ട്വന്റി-20 ടീമില്‍ ഇടം നേടിയ കൊല്‍ക്കത്തയുടെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ നിന്ന് പിന്‍മാറി. താരത്തിന്റെ തോളെല്ലിന് പരിക്കുള്ളതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. പകരം ഹൈദരാബാദിന്റെ നടരാജന്‍ ടീമില്‍ ഇടം നേടി.