മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല
അഡ്‌ലെയ്ഡ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പ്രഹരം. പരുക്കേറ്റ പേസർ മുഹമ്മദ് ഷമി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ കളിക്കില്. ഇന്നലെ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ ഷമിയുടെ കയ്യിൽ കൊണ്ടാണ് പരുക്കേറ്റത്
ബാറ്റിംഗ് പൂർത്തിയാക്കാനാകാതെ ഷമി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷം താരത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ കയ്യിൽ പൊട്ടൽ കണ്ടെത്തുകയും ചെയ്തു.
ഇതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാകും. ആദ്യ ടെസ്റ്റിന് പിന്നാലെ നായകൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങുകയാണ്.