Wednesday, January 1, 2025
Sports

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി; സകീബുൽ ഗനിക്ക് ലോക റെക്കോർഡ്

രഞ്ജി ട്രോഫിയിൽ മിസോറാമിനെതിരായ മത്സരത്തിൽ ബീഹാർ താരം സകീബുൽ ഗനിക്ക് ട്രിപ്പിൽ സെഞ്ച്വറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഗനിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. 405 പന്തിൽ നിന്ന് 56 ഫോറും രണ്ട് സിക്‌സും സഹിതം 341 റൺസാണ് ഗനി അടിച്ചുകൂട്ടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗനിക്ക് സ്വന്തമായത്. 2018-19 വർഷത്തിൽ മധ്യപ്രദേശ് താരം അജയ് റെഹേര അരങ്ങേറ്റ മത്സരത്തിൽ നേടിയ 267 റൺസിന്റെ റെക്കോർഡാണ് ഗനി തകർത്തത്

387 പന്തുകളിൽ നിന്നായിരുന്നു ഗനിയുടെ ട്രിപ്പിൾ സെഞ്ച്വറി. നാലാം വിക്കറ്റിൽ ബാബുൽ കുമാറിനൊപ്പം ചേർന്ന് 538 റൺസും കൂട്ടിച്ചേർത്തു. ബീഹാറിന്റെ സ്‌കോർ 600 കടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *