ആയിരക്കണക്കിന് പോർഷേ, ഔഡി കാറുകളുമായി വന്ന ചരക്കുകപ്പലിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി
ആയിരക്കണക്കിന് ആഡംബര കാറുകളുമായി എത്തിയ ഭീമൻ ചരക്കുകപ്പലിന് തീപിടിച്ചു. ദി ഫെലിസിറ്റ് ഏസ് എന്ന പനാമ ചരക്കുകപ്പലിനാണ് തീപിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിന് സമീപത്താണ് ചരക്കുകപ്പൽ കുടുങ്ങിയത്.
കപ്പലിലിലുണ്ടായിരുന്ന 22 പേരെ രക്ഷപ്പെടുത്തി. പോർച്ചുഗീസ് നാവിക, വ്യോമസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം കപ്പൽ ഉപേക്ഷിച്ച നിലയിൽ കടലിൽ ഒഴുകി നടക്കുകയാണ്. ഔഡി, പോർഷെ, ലംബോർഗിനി കമ്പനികളുടെ കാറുകളാണ് കപ്പലിലുള്ളത്.
തങ്ങളുടെ 3965 കാറുകൾ കപ്പലിലുണ്ടെന്ന് ഫോക്‌സ് വാഗൺ അറിയിച്ചു. 1100 പോർഷെ കാറുകളും കപ്പലിലുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.