Saturday, January 4, 2025
Top News

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന നയപ്രഖ്യാപനം; തമിഴ്‌നാട് കോടതിയിലേക്ക്

കേരളാ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. പുതിയ അണക്കെട്ടെന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ്. കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി പറഞ്ഞു

ഭരണഘടനാ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിർദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. യാതൊരു വിധ ചർച്ചകളും കൂടിയാലോചനകളുമില്ലാതെയുള്ള പ്രഖ്യാപനം ശരിയല്ലെന്നും തമിഴ്‌നാട് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *