Saturday, October 19, 2024
Sports

ഫൈനലിൽ വാർണറുടെ റെക്കോർഡ് പ്രകടനം; ഓസീസിന് ഇരട്ടി മധുരം

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ഓപണർ കുറിച്ചത് പുതിയ റെക്കോർഡ്. ഒരു ടി20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ഓസ്‌ട്രേലിയൻ താരമെന്ന റെക്കോർഡാണ് വാർണർ സ്വന്തമാക്കിയത്.

ഫൈനലിൽ 38 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 53 റൺസാണ് വാർണർ സ്വന്തമാക്കിയത്. ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്നായി 289 റൺസ് താരം അടിച്ചുകൂട്ടി. ടൂർണമെന്റിലെ താരവും വാർണറാണ്

2007 ടി20 ലോകകപ്പിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി 265 റൺസ് നേടിയ മാത്യു ഹെയ്ഡന്റെ റെക്കോർഡാണ് വാർണർ തകർത്തത്. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ രണ്ടാമതാണ് വാർണർ. 303 റൺസ് നേടിയ പാക് നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയക്ക് വാർണറുടെ റെക്കോർഡ് നേട്ടം കൂടിയായതോടെ ഇരട്ടി മധുരമായി മാറി

Leave a Reply

Your email address will not be published.