113 റൺസിന് ഓളൗട്ടായി ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തോൽവി
ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. പരമ്പരയിലെ ആദ്യ മത്സരത്തിൽ റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് 43 ഓവറിൽ 152 റൺസിന് ഓളൗട്ടായി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറിൽ 113 റൺസിന് മുട്ടുമടക്കി.
39 റൺസ് നേടിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഫർഗാന ഹഖ് 27 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശ് നിരയിൽ അഞ്ച് പേർ ഒറ്റയക്കത്തിനു പുറത്തായി. ഇവരിൽ ഒരാൾ പരുക്കേറ്റ് മടങ്ങിയതാണ്. ഇന്ത്യക്കായി അരങ്ങേറിയ അമഞ്ജോത് കൗർ 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ പലർക്കും തുടക്കം കിട്ടിയെങ്കിലും മുതലെടുക്കാനായില്ല. ദീപ്തി ശർമ്മയാണ് (20) ഇന്ത്യയുടെ ടോപ്പ് സ്കോറർ. നാല് താരങ്ങൾ ഒറ്റയക്കത്തിനു പുറത്തായി. ബംഗ്ലാദേശിനായി മറൂഫ അക്തർ 4 വിക്കറ്റ് വീഴ്ത്തി. റബേയ ഖാൻ 3 വിക്കറ്റ് സ്വന്തമാക്കി.