നമീബിയയെ 41 റൺസിന് തകർത്തു; സെമിയിലേക്ക് മാർച്ച് ചെയ്ത് പാക്കിസ്ഥാൻ
ടി20 ലോകകപ്പിൽ നമീബിയയെ തകർത്ത് പാക്കിസ്ഥാൻ സെമിയിലെത്തി. സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമാണ് പാക്കിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 189 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ നമീബിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലൊതുങ്ങി.
അർധ സെഞ്ച്വറികൾ നേടിയ മുഹമ്മദ് റിസ്വാന്റെയും ബാബർ അസമിന്റെയും മികവിലാണ് പാക്കിസ്ഥാൻ സ്‌കോർ ഉയർത്തിയത്. റിസ്വാൻ 79 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം 70 റൺസെടുത്ത് പുറത്തായി. ഫഖർ സമാൻ 5 റൺസും മുഹമ്മദ് ഹഫീസ് 32 റൺസുമെടുത്തു.
മറുപടി ബാറ്റിംഗിൽ നമീബിയ 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. 43 റൺസെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറർ. ക്രെയ്ഗ് വില്യംസ് 40 റൺസും സ്റ്റീഫൻ ബാർഡ് 29 റൺസുമെടുത്തു.