നായകനായി സഞ്ജുവിന് അരങ്ങേറ്റം; ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിംഗിന് വിട്ടു
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സ് ഇലവനും തമ്മിൽ ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാനെ നയിക്കുന്നത്. ടോസ് നേടിയ സഞ്ജു രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു
ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യത്തെ മലയാളി താരമാണ് സഞ്ജു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാൻ സഞ്ജുവിനെ ക്യാപ് ഏൽപ്പിച്ചത്.
കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്നാണ് പഞ്ചാബ് ഇന്നിംഗ്‌സ് ആരംഭിച്ചു. ഒരോവർ പൂർത്തിയാകുമ്പോൾ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ പത്ത് റൺസ് എന്ന നിലയിലാണ്.