പനമരം ചീരവയലിലെ വൈദ്യുതി പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി.
പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് പനമരം കെ.എസ്.ഇ.ബി. ഓഫീസ് അധികൃതർ പറഞ്ഞു. ചീരവയൽ പ്രദേശത്തു കൂടി
കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ താഴ്ന്ന് കിടക്കുന്നത്
മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് പ്രശ്ന പരിഹാര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചത്. അസിസ്റ്റൻ്റ് എൻജീനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു.
അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുമ്പ് ‘ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിരുന്നില്ല.
.