ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിംഗിന് അയച്ചു; നായകനായി റിഷഭ് പന്തിന് അരങ്ങേറ്റം
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിംഗിന് അയച്ചു
റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിലാണ് ഡൽഹി ഇന്നിറങ്ങുന്നത്. മറുവശത്ത് ധോണിയുടെ നായകത്വത്തിൽ ചെന്നൈയും ഇറങ്ങുന്നു. കഴിഞ്ഞ തവണ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നാണക്കേട് തീർക്കാനായാണ് ചെന്നൈ വരുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഏതുവിധേനയും സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ഡൽഹിക്ക്
ചെന്നൈ ടീം: ഫാഫ് ഡുപ്ലെസി, റിതുരാജ് ഗെയ്ക്ക് വാദ്, മൊയീൻ അലി, സുരേഷ് റെയ്‌ന, അമ്പട്ടി റായിഡു, എം എസ് ധോണി, രവീന്ദ്ര ജഡേജ, സാം കരൺ, ഡ്വെയ്ൻ ബ്രാവോ, ഷാർദൂൽ താക്കൂർ, ദീപക് ചാഹർ
ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ഷിമ്രോൺ ഹേറ്റ്‌മേയർ, മാർകസ് സ്‌റ്റോയിനിസ്, ക്രിസ് വോക്‌സ്, ടോം കരൺ, രവിചന്ദ്ര അശ്വിൻ, അമിത് മിശ്ര, ആവേശ് ഖാൻ