ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം; ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ചെന്നൈയിൽ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.
കരിയറിൽ നൂറാം ടെസ്റ്റ് മത്സരത്തിനാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്നിറങ്ങുന്നത്. ജോ റൂട്ടിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആശംസ അറിയിച്ചു. ഇന്ത്യൻ താരം ഇഷാന്ത് ശർമയും ഒരു റെക്കോർഡിന് അരികിലാണ്. മൂന്ന് വിക്കറ്റ് കൂടി നേടിയാൽ 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടത്തിലേക്ക് ഇഷാന്ത് എത്തും.
ഇംഗ്ലണ്ട് ടീം: ഡോം സിബിലി, റോറി ബേൺസ്, ഡാൻ ലോറൻസ്, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ഒലി പോപ്, ജോസ് ബട്‌ലർ, ഡോം ബെസ്, ജോഫ്രാ ആർച്ചർ, ജാക്ക് ലീച്ച്, ജയിംസ് ആൻഡേഴ്‌സൺ
ഇന്ത്യ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, ആർ അശ്വിൻ, ബുമ്ര, ഇഷാന്ത് ശർമ, ഷഹ്ബാസ് നദീം