ചെന്നൈക്കെതിരെ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ; ദീപക് ഹൂഡക്ക് അർധ സെഞ്ച്വറി
ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവൻ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. ദീപക് ഹൂഡയുടെ അർധ സെഞ്ച്വറിയാണ് പഞ്ചാബിനെ തുണച്ചത്.
കെ എൽ രാഹുൽ 29 റൺസും മായങ്ക് അഗർവാൾ 26 റൺസുമെടുത്തു. ക്രിസ് ഗെയിൽ പക്ഷേ പരാജയപ്പെട്ടു. നിർണായക മത്സരത്തിൽ അദ്ദേഹം 12 റൺസിന് പുറത്തായി. ദീപക് ഹൂഡ 30 പന്തിൽ നാല് സിക്‌സും 3 ഫോറും സഹിതം 62 റൺസാണ് അടിച്ചുകൂട്ടിയത്.
മൻദീപ് സിംഗ് 14 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ചെന്നൈക്കായി എൻഗിഡി മൂന്നും ഷാർദൂർ താക്കൂർ, ഇമ്രാൻ താഹിർ ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി