പരമ്പര തൂത്തുവാരാൻ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന്
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 മത്സരം ഇന്ന് സിഡ്‌നിയിൽ. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 1.40നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടെണ്ണത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് കൂടി ജയിച്ച് വൈറ്റ് വാഷിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഓപണറായി ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. സ്ഥിരതയില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ടെങ്കിലും സഞ്ജുവിന് ഒരു അവസരം കൂടി മാനേജ്‌മെന്റ് നൽകും.
അതേസമയം ബുമ്ര, ഷമി എന്നീ ബൗളർമാർക്ക് വിശ്രമം അനുവദിച്ചേക്കും. ശ്രേയസ്സ് അയ്യർ ടീമിലുണ്ടാകും. രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താനാകാത്ത മനീഷ് പാണ്ഡെ കളിക്കാൻ സാധ്യതയില്ല.