അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു
സൗദി അറേബ്യയിൽ അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു. ഈജിപ്ഷ്യൻ സ്വദേശിയായ ഹാനി അബ്ദുൽ തവാബ് (35) നെയാണ് 13 വയസ്സുകാരൻ വെടിവെച്ചു കൊന്നത്. ക്ലാസ്മുറിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിദ്യാർഥി വെടിവെക്കുകയായിരുന്നു.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥിയും അധ്യാപകനും തമ്മിൽ വാക്കേറ്റം ഉണ്ടാവുന്നത്. തുടർന്ന് സഹോദരനോടൊപ്പം സ്‌കൂളിന് പുറത്ത് കാത്തുനിന്ന വിദ്യാർഥി അധ്യാപകന്റെ തലയ്ക്കു വെടിവെച്ചു. ചികിത്സയിൽ കഴിയവെയാണ് അധ്യാപകൻ മരണത്തിന് കീഴടങ്ങിയത്.