കോഴിക്കോട് കൂരാച്ചുണ്ടിൽ വീട്ടിനുള്ളിൽ കയറിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കോഴിക്കോട് കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഒന്നിനെ വെടിയുതിർക്കാൻ ലൈസൻസുള്ള നാട്ടുകാരനും ഒന്നിനെ വനപാലകരുമാണ് വെടിവെച്ചത്. കെ എസ് ഇ ബി ജീവനക്കാരനായ പൂവത്തുംചോല മോഹനന്റെ വീട്ടിലേക്കാണ് രണ്ട് കാട്ടുപന്നികൾ പാഞ്ഞു കയറിയത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ കയറിയ പന്നികൾ ഫർണിച്ചറുകൾ കുത്തി മറിച്ചിടാനും തുടങ്ങി. ഇതോടെ വീട്ടുകാർ മുറി പുറത്തു നിന്നടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പ്രതിഷേധിച്ചു. പന്നികളെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം കൂരാച്ചുണ്ടിൽ ഏറെക്കാലമായി പന്നിശല്യം രൂക്ഷമാണ്.