കാബൂളിൽ സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു
അഫ്ഗാന് തലസ്ഥാനമായ കാബൂളിൽ സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല
ജഡ്ജിമാർ കോടതിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. തോക്കുധാരികൾ ഇവരുടെ വാഹനത്തെ തടയുകയും വെടിയുതിർക്കുകയുമായിരുന്നു. ജഡ്ജിമാരുടെ ഡ്രൈവർക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്