Sunday, January 5, 2025
Kerala

സർക്കാർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥൻ; ഗവർണർക്കെതിരെ മുഖ്യമന്ത്രി

കാർഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ് ഗവർണറെന്ന് മുഖ്യമന്ത്രി പറഞ്ഞു

നിയമസഭ വിളിക്കുന്നതിൽ ഗവർണർക്ക് വിവേചന അധികാരം ഉപയോഗിക്കാനാകില്ല. ആദ്യ ഘട്ടത്തിൽ തന്നെ ഗവർണർ അനുമതി നൽകുമെന്നാണ് കരുതിയത്. ഗവർണറുടെ നടപടി ശരിയായില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്

പുതിയ കാർഷിക നിയമം സർക്കാർ പരിഗണനയിലാണ്. കർഷകർ ഉന്നയിക്കുന്ന യഥാർഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *