Thursday, April 10, 2025
Saudi Arabia

ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കി: നിബന്ധനകൾ വ്യക്തമാക്കി സൗദി

ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച, സൗദി ഇഖാമ ഉള്ള പ്രവാസികൾക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു.

ഇപ്രകാരം വിലക്കുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് എത്തുന്നവർ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം തീരുമാനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *