ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞത് അനുസരിച്ചില്ല; യുവാവ് ഭാര്യയെ തല്ലിക്കൊന്നു
ചിക്കൻ ഫ്രൈ ഉണ്ടാക്കണമെന്ന ആവശ്യം അനുസരിച്ചില്ല എന്നതിന്റെ പേരിൽ ഭാര്യയെ തല്ലിക്കൊന്ന് യുവാവ്. ബെംഗളുരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുബാറക് പാഷ(30) ആണ് ഭാര്യ ഷിറിൻ ബാനുവിനെ കൊലപ്പെടുത്തിയത്.
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മുബാറക്കിലേക്കും കൊലപാതകത്തിലേക്കും എത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുമായി സഹകരിക്കാൻ മുബാറക് തയ്യാറായിരുന്നില്ല.
പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് ഇയാൾ ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനിലെത്തിയ മുബാറക് പാഷ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി.