Sunday, January 5, 2025
National

രാഷ്ട്രപതിയെ പേര് വിളിച്ചു, സ്മൃതി ഇറാനി മാപ്പ് പറയണം’: അധീർ രഞ്ജൻ ചൗധരി

കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിരുപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി. ലോക്‌സഭയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പേര് പരാമർശിക്കുമ്പോൾ ബഹുമാന പദങ്ങൾ പ്രയോഗിച്ചില്ലെന്ന് ആരോപണം. അഭിസംബോധനയിൽ നടപടി ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി.

സഭയിൽ സ്മൃതി ഇറാനി ‘ദ്രൗപതി മുർമു’ എന്ന പേര് ആവർത്തിച്ച് പ്രയോഗിച്ചു. ഭരണഘടനാപരമായ ഉന്നത പദവിയിലിരിക്കുന്ന രാഷ്ട്രപതിയെ പേര് മാത്രം വിളിച്ചു. ബഹുമാന പദങ്ങൾ ഉപയോഗിക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല. ‘രാഷ്ട്രപത്നി’ പരാമർശം നാവ് പിഴയാണെന്നും, തന്റെ ഹിന്ദി അത്ര നല്ലതല്ലാത്തതുകൊണ്ടാണ് തെറ്റ് സംഭവിച്ചതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് അനാവശ്യവുമായി വലിച്ചിഴക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി പറയുന്നു. അതേസമയം വിവാദ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം ചൗധരിയും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി.

 

Leave a Reply

Your email address will not be published. Required fields are marked *