മഹാരാഷ്ട്രയിലെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റുന്നു
മഹാരാഷ്ട്രയിലെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റുന്നു. അഹ്‌മദ് നഗറിൻ്റെ പേരുമാറ്റി അഹില്യ നഗർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ബുധനാഴ്ച അഹ്‌മദ് നഗറിൽ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. 18ആം നൂറ്റാണ്ടിൽ മറാത്ത് സാമ്രാജ്യത്തിലെ രാഞ്ജിയായിരുന്ന അഹില്യബായ് ഹോൾകറിന് ആദരവായാണ് ഈ പേര്. അഹ്‌മദ് നഗറിലെ ചോണ്ടി ഗ്രാമത്തിലാണ് അവർ ജനിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിൽ മുതൽ തന്നെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ഔറംഗബാദിനെ സംഭാജി നഗർ എന്നും ഒസ്‌മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു.