കോഴിക്കോട് മുക്കത്ത് ബസ് മറിഞ്ഞ് അപകടം; അമിത വേഗതയെന്ന് ദൃക്‌സാക്ഷികൾ
കോഴിക്കോട് മുക്കം അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. പോലീസ് പോലീസും ഫയർഫോഴ്സ് യൂണിറ്റും വിവിധ സന്നദ്ധ സേനകളും രക്ഷാപ്രവർത്തനം നടത്തി. മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതും അമിത വേഗതയുമാണ് അപകട കാരണമെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.