മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാല്‍സംഗം നടന്നതായി പോലിസ്
മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാല്‍സംഗം നടന്നതായി പോലിസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ജല്‍ഗാവ് ജില്ലാ ആസ്ഥാനത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള റാവെര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലെ ഫാമിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തില്‍പെട്ട സഹോദരങ്ങളായ 13നും 6നും ഇടയില്‍ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും 11, 8 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്ന നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രദേശത്ത് പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളെ അജ്ഞാതര്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. സാഹചര്യവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകക്കേസില്‍ ബലാല്‍സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്