കേരളത്തിന് സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല’; ആരിഫ് lമുഹമ്മദ് ഖാൻ
കേരളത്തെ പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ ഗവർണർ ആയപ്പോൾ സന്തോഷിച്ചു. മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡൽഹിയിലെ വേൾഡ് മലയാളി ഫെഡറേഷൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
1969 ലാണ് കേരളത്തെ കുറിച്ച് കേട്ടത്. സ്കൂളിനെ പള്ളിക്കൂടമാക്കിയ സംസ്ഥാനമാണ് കേരളം. സാമൂഹിക സംഘർഷമില്ലാതെ പരിവർത്തനം നടന്ന പ്രദേശമാണ് കേരളം. കേരളത്തിന് സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല. കേരളത്തോട് സ്നേഹം മാത്രമാണുള്ളത്. ഡൽഹിയിൽ നടന്ന പരിപാടിയിലായിൽ മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗത്തിന്റെ ആരംഭം.
അതേസമയം ഡൽഹിയിലെ കേരളഹൗസാണ് മുഖ്യമന്ത്രിയും ഗവർണറും താമസിക്കുന്നതെങ്കിലും പരസ്പരം മുഖത്തോട് മുഖം വരാതെയാണ് ഇരുവരുടെയും നീക്കം. ഒരേ സമയം ഇരുവരും എത്താതെ നോക്കാൻ വലിയ തത്രപ്പാടിലാണ് സുരക്ഷ ഉദ്യോഗസ്ഥരുമുള്ളത്. ഗവർണർ പോര് മുറുക്കിയ ധനമന്ത്രി കെ എൻ ബാലഗോപാലും എ ജി ഗോപാലകൃഷ്ണക്കുറുപ്പും ഇപ്പോൾ കേരളഹൌസിലാണ് താമസം. ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തും അയച്ചിരുന്നു.