Sunday, January 5, 2025
Kerala

ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു; സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 

സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. ധാർമികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് തനിക്ക് ചെയ്യേണ്ടി വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *