സ്ത്രീപക്ഷ കേരളം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന-ജില്ലാതലങ്ങളിൽ സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുകയും സർക്കാർ ജീവനക്കാർക്കിടയിൽ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തതിനെ ഗവർണ്ണർ പ്രശംസിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.