ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണർ,പി എസ് ശ്രീധരൻ പിള്ള
ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണർആണെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്. നിയമസഭാ പ്രത്യേക സമ്മേളനത്തിന് ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള
വിവേചനാധികാരമാണ് ഗവർണർ ഉപയോഗിച്ചത്. ഗവർണർമാർ സാധരണ അങ്ങനെ ഉപയോഗിക്കാറുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണറാണ് എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ
പ്രധാനമന്ത്രി അടുത്താഴ്ച കേരളത്തിലെ ക്രിസ്തീയ സഭകളുമായി ചർച്ച നടത്തും. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് ഓർത്തഡോക്‌സ്, യാക്കോബായ സഭാ നേതാക്കളുമായി പ്രത്യേക ചർച്ച നടത്തുന്നത്. മറ്റ് സഭകളുമായി ജനുവരിയിൽ ചർച്ച നടത്തുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.