പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശം; അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും. വിഷയത്തിൽ ഇന്ന് പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി മുൻപാകെ അധിർ രഞ്ജൻ ഹാജരായി മൊഴിനൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സസ്പൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.
ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ബംഗാളിയിലെ ചില പ്രയോഗങ്ങൾ ഹിന്ദി സംഭാഷണത്തിൽ ഉപയോഗിച്ചത് തെറ്റിദ്ധാരണയുണ്ടാക്കി എന്നും അദ്ദേഹം പ്രിവിലേജ് കമ്മിറ്റി മുൻപാകെ അറിയിച്ചു. ഇതോടെ ലോകസഭാ സ്പീക്കറോട് സസ്പെൻഷൻ പിൻവലിക്കാൻ അവകാശലംഘന സമിതി അഭ്യർത്ഥിക്കുമെന്നാണ് റിപ്പോർട്ട്.